Saturday, 20 December 2014

Local Travel Picks

നാടുചുറ്റൽ
വീട്ടിൽ വെറുതെ ഇരിക്കുന്ന സമയത്ത് കിട്ടിയ ഒരു ജോലിയ എന്യൂമറേറ്റര് എന്തായാലും സംഭവം ഉഷാറാ. ഒറ്റപാലത്തു കാരനായിട്ടും കിട്ടിയത് അംബലപാറ. തനി ഗ്രാമാന്തരീക്ഷം ചെറിയ കവലകളിൽ സിനിമാകാരുടേയും മറ്റും ആയി പടുകൂറ്റൻ വീടുകളും ഉണ്ട്.  എങ്കിലും ഗ്രാമാന്തരീക്ഷം ഒട്ടും ചോ൪ന്ന് പോയിട്ടില്ല.
  ഗ്രാമത്തെ മുഴുവൻ ഉൾകൊള്ളിച്ചുള്ള ഒരു സെൻസസ് ആയതുകൊണ്ട് ഗൂഗിൾ മാപ്പ് തരാത്ത വഴികളിലൂടെ എല്ലാം യാത്ര ചെയ്തു. ഗൂഗിൾ സാറ്റലൈറ്റ് വ്യൂ ഉപകാരപ്രദമായി. ഞാനും എൻ്റെ യമഹ FZ-S ഉും സംഭവം മൈലേജ് കുറവാണ്  എന്നൊക്കെ പറയും എങ്കിലും പെ൪ഫോമൻസ് ഉഷാറായി.  മനുഷ്യ൪ നടന്നു ചെല്ലുന്ന വഴികളിലൂടെ എല്ലാം ഞാനും ഏൻ്റെ വണ്ടിയും ചെന്നെത്തി എന്ന് വിചാരിക്കുന്നു. എന്തായാലും ഈ ജോലി എന്നെ ഏല്പിച്ച സാംബത്തിക സ്ഥിതിവിവര വകുപ്പിന് നന്ദി.